പള്ളിയോടങ്ങള്‍ ആറന്മുളയുടെ തിലകക്കുറി

അന്തശയനാകൃതിയിലുള്ള നമ്മുടെ പള്ളിയോടങ്ങളില്‍ ഭഗവത്‌ സാന്നിധ്യമുണ്ട്‌ എന്നാണു വിശ്വാസം. തിരുവാറന്മുളയിലെ ജലമേള മറ്റു ജലമ്മേളകള്‍ പോലെയല്ല. ഇത്‌ തിരുവാറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ടതാണു. നമ്മുടെ പള്ളിയോടങ്ങള്‍ക്കും, ജലമേളക്കും തനതായ പാരമ്പര്യമുണ്ട്‌, ചരിത്രമുണ്ട്‌, ഭക്തിനിര്‍ഭരമാണു. ആറന്മുള പള്ളിയോടങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെയും മതമൗലികതയുടെയും പ്രതീകമാണു. ജാതിമത ചിന്തകള്‍ വെടിഞ്ഞ്‌ നാനാജാതി മഥസ്ഥരും ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തു ചേര്‍ന്ന് നടത്തുന്ന മറ്റൊരു സംരംഭം വേറെ കാണാന്‍ സാധിക്കുകയില്ല. ഭക്തിയും വാശിയും ഇഴുകി ചേര്‍ന്നു നമ്മുടെ ജലമേള ആരുടേയും മനസ്സിന്‍ ഇമ്പമേകുന്നതാണു. വഞ്ചിപ്പാട്ടിലും വെച്ചുപാട്ടിലും അധിഷ്ടിതമായി പരമ്പരാഗത ശൈലിയിലാണു ഇന്നും ഈ വള്ളംകളി നടക്കുന്നത്‌.
വടശ്ശേരിക്കര മുതല്‍ ചെന്നിത്തല വരെ പമ്പയുടെ ഇരു കരകളിലുമായി 48 ഇല്‍ പരം പള്ളിയോടങ്ങള്‍ ആണു ഉണ്ടായിരുന്നത്‌. എങ്കില്‍ അതിപ്പോള്‍ കാലക്രമേണ ചുരുങ്ങി 15 ഇല്‍ താഴെയാകുകയും ചെയ്തു. എന്നാല്‍ ബന്ധപ്പെട്ട കരകളില്‍ പള്ളിയോടങ്ങള്‍ ഇല്ലാതിരിക്കുന്നത്‌ ചിന്തിക്കാന്‍ കൂടി ഇവിടത്തുകാര്‍ക്കു സാധിക്കില്ല. കാട്ടൂര്‍ മഠത്തില്‍ നിന്നും ഭഗവാന്‍ സദ്യക്കുള്ള വിഭവങ്ങളുമായി വരുന്ന തിരുവോണത്തോണിക്കു അകമ്പടി സേവിക്കുക എന്നുള്ളത്‌ പാപവിമോചനകരവും മഹാഭാഗ്യകരവുമായി കണക്കാക്കുന്നു. ഒരേ ഭാവത്തില്‍ ഒരേ താളത്തില്‍ ഭഗവല്‍ സ്തുതികള്‍ പാടി ആറന്മുളയിലെത്തി ഭഗവല്‍ പാദാരവൃന്ദങ്ങളില്‍ നമസ്ക്കരിച്ച്‌ വഴിപാട്‌ സ്വീകരിച്ചു മടങ്ങുന്ന ആ ഒരു അനുഭൂതി ജന്മസാഫല്യമായി കാണുന്നു.

പള്ളിയോടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും കരകളില്‍ ആവേശം ഉണരുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ ഭാവി ജലമേളയെപ്പറ്റി ബന്ധപ്പെട്ടവര്‍ക്കു വളരെ കുണ്ഠിതമുണ്ട്‌. പ്രകൃതിയുടെ വരദാനമായ പുണ്യനദിയായ പമ്പയിന്ന് വറ്റി വരണ്ട്‌ മേീമസപ്പെട്ടിരിക്കുന്നു. അനധിക്രിതമായ മണല്‍വാരലും മാലിന്യ നിക്ഷേപവും പമ്പാനദിയില്‍ രൂപംകൊണ്ട മണല്‍പ്പുറ്റുകളും മറ്റും കാരണം പുണ്യനദി ഇന്ന് വെറും ചെളിക്കുണ്ടായി മാറി. ഇപ്പോള്‍ മിക്ക വര്‍ഷങ്ങളിലും പമ്പാനദിയില്‍ ജെ സി ബി ഉപയോഗിച്ച്‌ വള്ളംകളിക്കു തൊട്ടുമുന്‍പായി നദിയിലെ മണ്ണടിഞ്ഞ ഭാഗം നീക്കി ജലോത്സവത്തിനു സജ്ജമാക്കുക പതിവായി വന്നു. ഇതെല്ലാം ജലമേളയുടെ നടത്തിപ്പിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്നു.

പള്ളിയോടങ്ങള്‍ ഓരോ വര്‍ഷവും ജലമേളയില്‍ പങ്കെടുക്കണമെങ്കില്‍ വലിയ ഭാരിച്ച സാമ്പത്തിക ബാദ്ധ്യതകള്‍ അനിഭവിക്കുന്നുണ്ട്‌. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പത്തനംതിട്ട , ആലപ്പുഴ ജില്ലാപഞ്ചായത്തുകളും ബന്ധപ്പെട്ട ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളും അകമഴിഞ്ഞ ധനസഹായങ്ങള്‍ നല്‍കിയിട്ടുള്ളത്‌ സ്മരണീയമാണു. എങ്കിലും മറ്റു ജലമേളകള്‍ക്കു സര്‍ക്കാര്‍ തലത്തിലും എം പി, എം എല്‍ ഏ ഫണ്ടില്‍ നിന്നും ധാരാളം ധന സഹായങ്ങള്‍ നല്‍കുമ്പോള്‍ ഇവിടെ പേരിനുമാത്രമാണു നല്‍കുന്നത്‌. ചരിത്രപ്രസിദ്ധമായ നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ നമ്മുടെ ജലമേളയുടെ അന്ത:സത്തയെ ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിയാത്തതില്‍ ഘേദമുണ്ട്‌.

പമ്പാനദിയെ പുളകച്ചാര്‍ത്തണിയിച്ചുകൊണ്ട്‌ പമ്പയുടെ കുഞ്ഞോളങ്ങളെ തഴുകി അണിഞ്ഞൊരുങ്ങി ഗജവീരന്മാരെപ്പോലെ പമ്പയുടെ ഓളപ്പരപ്പുകളില്‍ തെന്നിനീങ്ങുന്ന തിരുവാറന്മുള പള്ളിയോടങ്ങളെ …..” മറക്കുമോ മാനുഷനുള്ള കാലം..”

പള്ളിയോടങ്ങള്‍

1) കാട്ടൂര്‍
2) ചെറുകോള്‍
3) മേലുകര
4) കീഴുകര
5) കോഴഞ്ചേരി
6) നെടുംപ്രയാര്‍
7) അയിരൂര്‍
8) കുറിയന്നൂര്‍
9) മാരാമണ്‍
10) തോട്ടപ്പുഴശ്ശേരി
11) പൂവത്തൂര്‍ കിഴക്ക്‌
12) പൂവത്തൂര്‍ പടിഞ്ഞാര്‍
13) നെല്ലിക്കല്‍
14) കോയിപ്രം
15) മാലക്കര
16) ഇടയാറന്മുള
17) ളാക-ഇടയാറന്മുള
18) ഇടയാറന്മുള കിഴക്ക്‌
19) ഇടശ്ശേരിമല
20) മല്ലപ്പുഴശ്ശേരി
21) ഇടനാട്‌
22) മംഗലം
23) പുന്നത്‌തോട്ടം
24) തൈമറവുംകര
25) മുണ്ടന്‍കാവ്‌
26) കോടിയാട്ടുകര
27) മുതവഴി
28) കീഴ്‌വന്മഴി
29) ചെന്നിത്തല
30) വെണ്‍പാല
31) കോറ്റാത്തൂര്‍
32) ഇടപ്പാവൂര്‍
33) ആറാട്ടുപുഴ
34) കടപ്ര
35) ഓതറ
36) ഉമയാറ്റുകര

ഒരു മറുപടി കൊടുക്കുക