ആറന്മുള വള്ളംകളി. മേലുകരക്കു ട്രോഫി

പമ്പയുടെ തീരങ്ങള്‍ ഇന്നലെ ഉത്സവ ലഹരിയിലായിരുന്നു. ഇന്നലെ നടന്ന ആറന്മുള ഉത്രട്ടാതി ജലമേളയില്‍  എ ബാച്ചില്‍ മേലുകരയും ബി ബാച്ചില്‍ കോറ്റാത്തൂരും ആണു വിജയിച്ചത്. തുടര്‍ച്ചയായി ഇതു രണ്ടാം തവണയാണു മേലുകര ജേതാവാകുന്നത്.

ഇടശ്ശേരിമലയും ഇടയാറന്മുളയോടൊപ്പം മത്സരിച്ച മേലുകര ഒരു വള്ളപ്പാടു മുന്നില്‍ തുഴഞ്ഞെത്തിയാണു വിജയിച്ചത്.
ഇന്നലെ  നടന്ന ജലമേളയില്‍ മാരാമണ്‍ പള്ളിയോടത്തില്‍ നിന്നുമുള്ള രണ്ടുപേരേ കാണാതായിട്ടുണ്ട്. ജലഘോഷയാത്ര കഴിഞ്ഞ് മുകളില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്കു തുഴഞ്ഞു പോകവേ വള്ളം മറിഞ്ഞിരുന്നു. അപ്പോള്‍ ഒഴുക്കില്‍പ്പെട്ടതാണെന്നാണു കരുതുന്നത്. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ [...]