വള്ളംകളി 30 നു

സമൃദ്ധി നിറഞ്ഞ സ്മരണകളുമായി വീണ്ടും ഒരോണം എത്തിക്കഴിഞ്ഞു. തിരുവാറന്മുള ജലമേളയില്ലാത്ത ഓണം ഒരിക്കലുമുണ്ടായിട്ടില്ല. വിളവെടുപ്പിന്റെ സമൃദ്ധി ഇന്ന് അവകാശപ്പെടുവാന്‍ കഴിയില്ലെങ്കിലും ഓണം മലയാളിക്കു ഒരുതരത്തിലും ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത ആഘോഷമാണു.

ജലമേളകളുടെ നാടാണു മധ്യതിരുവിതാംകൂര്‍. ചെറുതും വലുതുമായി നിരവധി ജലമേളകള്‍ നമ്മുടെ നദികളില്‍ നടക്കുന്നുണ്ട്‌. അവയില്‍ ആറന്മുള ജലോത്സവത്തിനു പ്രത്യേക സ്ഥാനവും ഒട്ടേറെ പ്രാധാന്യങ്ങളുമുണ്ട്‌. ഭക്തിയും വിശ്വാസവും ആചാരപരമായ പ്രത്യേകതകളും സമന്വയിക്കുന്ന തിരുവാറന്മുളയപ്പന്റെ ജലോത്സവം ഒരു മത്സരവള്ളംകളിയായല്ല വിവക്ഷിക്കപ്പെടുന്നത്‌. ഈ ജലോത്സവം നമ്മില്‍ ഭഗവത്ദര്‍ശനത്തിന്റെ പുണ്യമാണു പകരുന്നത്‌. ഒരു കോട്ടവും തട്ടാതെ ഈ പൈഹ്രുകസമ്പത്ത്‌ നിലനിര്‍ത്താന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരായിരിക്കണം.ആറന്മുള ഭഗവാന്‍ പാര്‍ത്ഥസാരഥിയുടെ പള്ളിയോടങ്ങള്‍ ഓണത്തനിമയുടെ കാഴ്ചകളിലെ അവിഭാജ്യ ഘടകമാണു.

ഭക്തിപൂര്‍വ്വമായി ദര്‍ശനപുണ്യ്യം പകര്‍ന്നു നടത്തുന്ന ഉത്രിട്ടാതി ജലോത്സവം ഈ വര്‍ഷം ആഗത്‌ 30 നു നടക്കും. ലോകത്തെവിടെയുമില്ലാത്ത അപൂര്‍വ്വ കേരളീയവിദ്യയുടെ അദ്ഭുതപ്രകടനമാണു തിരുവാറന്മുള പള്ളിയോടങ്ങളുടേത്‌. ബ്ലോഗ്ശ്രീയുടേ എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു.

3 പ്രതികരണങ്ങള്‍

  1. Dear Bakthan

    Can u pls help me to start a blog in malayalam language. I tried my level best , but could’t sucess. Hope u will reply me soon

  2. Somehow i missed the point. Probably lost in translation 🙂 Anyway … nice blog to visit.

    cheers, Saith

ഒരു അഭിപ്രായം ഇടൂ