ഐതീഹ്യപ്പെരുമയില്‍ കടപ്ര വള്ളം

അരനൂറ്റാണ്ടുമുന്‍പ്‌ കോട്ടയം താഴഥങ്ങാടിയില്‍ ഒരു ബ്രാഹ്മണ കുടുംഭത്തില്‍ നിന്നും വാങ്ങിയ പള്ളിയോടമാണു കടപ്ര. 18 ആം നമ്പര്‍ ചാക്കമാര്‍ കരയോഗത്തിന്റെ ഉടമസ്ത്ഥതയിലാണു പള്ളിയോടം. ആറുമുള കെട്ടിയ ചങ്ങാടത്തില്‍ ഭഗവാനെ ആറന്മുളയില്‍ എത്തിച്ചത്‌ ചാക്കമാര്‍ ആണെന്നാണു ഐതീഹ്യം. 1958 ല്‍ പുതുക്കി പണിത്‌ ആറന്മുള ജലഘോഷയാത്രയില്‍ പങ്കെടുത്തു.
1973 ല്‍ പുതുക്കി പണിത പള്ളിയോടം ആ വര്‍ഷം ബി ബാച്ചില്‍ രണ്ടാം സ്ഥാനം നേടി. 1974 ല്‍ മന്നംട്രോഫി ഏര്‍പ്പെടുത്തിയ വര്‍ഷം തന്നെ a3v.jpgഒന്നാം സ്ഥാനത്തെത്തി. 1975,77 വര്‍ഷങ്ങളിലും മന്നംട്രോഫി നേടി.

നാല്‍പ്പത്തിനാലേകാല്‍ കോള്‍ നീളം ഉണ്ട്‌.

കൊച്ചിയിലും പുന്നമടക്കായലിലും പങ്കെടുത്തിട്ടുള്ള പള്ളിയോടം 2001 ല്‍ പത്തുലക്ഷത്തോളം രൂപ ചിലവഴിച്ച്‌ പുതുക്കി. 100 പേര്‍ക്കു കയറാവുന്ന പള്ളിയോടമാണിത്‌.

ഒരു അഭിപ്രായം ഇടൂ