വാസ്തുവിദ്യാഗുരുകുലം, ആറന്മുള

പത്തനംതിട്ടയുടെ അഭിമാനമാണ്‌ വാസ്തു വിദ്യാഗുരുകുലമെന്നു പറയാം. പുതിയലോക ക്രമങ്ങളുടെ യാന്ത്രികതകള്‍ക്കിടയിലും പഴയ സം-സ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ തേടുകയും അന്യം നിന്നു പോയേക്കാമായിരുന്ന കേരളീയ വാസ്തുശാസ്ത്രവിധികളെ സംരക്ഷിക്കുവാനും പരിപോക്ഷിപ്പിക്കുവാനുമായി ഫ്രഞ്ച്‌ വനിതയായ ശ്രീമതി ലൂബാ ഷീല്‍ഡിന്റെയും ശ്രീ. പി.എന്‍ സുരേഷ്‌ എന്ന സര്‍ഗ്ഗധനന്റെയും മനസ്സില്‍ രൂപമെടുക്കുകയും വികസിക്കുകയും ചെയ്ത ആശയത്തിന്റെ സാക്ഷാത്കാരമാണ്‌ ആറന്മുള വാസ്തുവിദ്യാഗുരുകുലവും മ്യൂറല്‍ ആര്‍ട്ട്‌ ഗ്യാലറിയും. പാരമ്പര്യ നിര്‍മ്മാണ രീതികളെക്കുറിച്ച്‌ ശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി നേത്രുത്വം നല്‍കുന്ന വാസ്തു ശാസ്ത്രവിശാരദന്മാര്‍ ഇവിടെ ക്ലാസ്സുകള്‍ നടത്തുന്നു. കേരളാ സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പാ സ്ഥാപനമാണിത്‌.

വാസ്തുവിദ്യയുടേയും അനുബന്ധ വിഷയങ്ങളുടെയും പ്രചാരണത്തിനും സംരക്ഷണത്തിനുമായി കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ആറന്മുളയിലെ വാസ്തുവിദ്യാഗുരുകുലം.

1993 ല്‍ സ്ഥാപിതമായ ഗുരുകുലത്തോടനുബന്ധിച്ച്‌ ഒരു ചുവര്‍ചിത്ര ഗ്യാലറിയുമുണ്ട്‌.

കോഴ്സുകള്‍

ഡിപ്ലോമ ഇന്‍ ട്രെഡീഷനല്‍ ആര്‍ക്കിടെക്ചര്‍: വിദൂര പഠന സമ്പ്രദായത്തിലുള്ള ഈ ഏകവത്സര കോഴ്സില്‍ ഏതെങ്കിലും വിഷയത്തില്‍ അംഗീക്രിത സര്‍വ്വകലാശാലാ ബിരുധമുള്ളവര്‍ക്കു ചേരാം. 30 പേര്‍ക്കാണ്‌ പ്രവേശനം. വാസ്തുവിദ്യയുടെ ആധാര ഗ്രന്തങ്ങള്‍ അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തതാണ്‌ സിലബസ്‌. നാലു തീയറിപേപ്പറും ഒരു പ്രായോഗിക പരീക്ഷയുമാണ്‌ ഉണ്ടാവുക. 15 കോണ്ടാക്ട്‌ ക്ലാസ്സുകളും ഉണ്ടാകും.

സര്‍ട്ടിഫിക്കറ്റ്‌ കോഴ്സുകള്‍: വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ട എസ്‌.എസ്‌.എല്‍സി പാസ്സായവര്‍ക്ക്‌ വേണ്ടിയുള്ള കോഴ്സാണിത്‌. ദൈര്‍ഘ്യം: ഒരു വര്‍ഷം, സീറ്റുകള്‍: 20, പ്രായ പരിധി: 30 വയസ്സ്‌, റഗുലര്‍ ക്ലാസ്സുകളുണ്ടാകും, ഫീസ്‌ 2000 രൂപ.

ചുമര്‍ചിത്ര രചനാ കോഴ്സ്‌: രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന്‌ എസ്‌.എസ്‌.എല്‍.സിയാണ്‌ യോഗ്യത. റഗുലര്‍ ക്ലാസ്സുണ്ടാവും. ഫീസ്‌ 1200 രൂപ.

പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമാ ഇന്‍ ട്രഡീഷനല്‍ ആര്‍ക്കിടെക്ചര്‍: എം. ജി സര്‍വ്വകലാശാലയുടെ അംഗീകാരമുള്ള ഈ കോഴ്സിന്റെ കാലാവധി ഒരു വര്‍ഷമാണ്‌. സിവില്‍ ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്കാണ്‌ പ്രവേശനം. പരീക്ഷ ഇന്റര്‍വ്യൂ എന്നിവയാണ്‌ മാനദണ്ഡങ്ങള്‍. മാസത്തില്‍ 8 ദിവസം വീതം ക്ലാസുണ്ടാവും. ഫീസ്‌ 6000 രൂപ. സീറ്റുകള്‍:20

വിലാസം:

എക്സിക്യുട്ടീവ്‌ ഡയറക്ടര്‍,
വാസ്തുവിദ്യാഗുരുകുലം,
ആറന്മുള-689 533,
പത്തനംതിട്ട ജില്ല.

എങ്ങനെ എത്താം: ചെങ്ങന്നൂരും കോഴന്‍ചേരിയുമാണ്‌ ആറന്മുളയ്ക്കടുത്തുള്ള പട്ടണങ്ങള്‍. തെക്കു നിന്നായാലും വടക്കുനിന്നായാലും ട്രെയിനിലെത്തേണ്ടവര്‍ ഇറങ്ങേണ്ടത്‌ ചെങ്ങന്നൂരില്‍. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍- നിന്നു തന്നെ കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌ കിട്ടും. പത്തനംതിട്ടയിലേക്കു പോകുന്ന കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ ആറന്മുള വഴിയാണ്‌ പോകുന്നത്‌. ആറന്മുളയിലേക്കു 10 കി.മീറ്റര്‍ മാത്രം. മാവേലിക്കര കോഴന്‍-ചേരി പാതയിലെ ഈ റോഡ്‌ ഇന്ന്‌ കേരളത്തിലെ ഏറ്റവും സഞ്ചാരയോഗ്യമായ റോഡുകളിലൊന്നാണ്‌. പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡും റെയില്‍വേ സ്റ്റേഷനു മുന്നില്‍ തന്നെ.

ഒരു അഭിപ്രായം ഇടൂ