പാരമ്പര്യ പ്രൗഡിയുമായി മാലക്കര

ആറന്മുള ജലമേളയുടെ തുടക്കം മുതലേ പങ്കെടുത്തു വരുന്ന പള്ളിയോടങ്ങളില്‍ ഒന്നാണു മാലക്കര. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1994 ല്‍ പള്ളിയോട പെരുന്തച്ചന്‍ ചങ്ങംകരി തങ്കപ്പനാചാരിയുടെ നേത്രുത്വത്തില്‍ പുതിയ പള്ളിയോടം പണിതു. 1940 ല്‍ മാലക്കരയില്‍ 2 പള്ളിയോടങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരെണ്ണം പള്ളിപാടുകാര്‍ക്കു വിറ്റു. മറ്റേതു കാലപ്പഴക്കത്തില്‍ ജീര്‍ണ്ണിച്ചുപോയി.

14v.jpg

ജലമേളയില്‍ പങ്കെടുക്കുന്ന ഏറ്റവും നീളം കൂടിയ പള്ളിയോടമാണിത്‌.

നാല്‍പ്പത്തിയേഴേമുക്കാല്‍ കോള്‍ നീളവും 60 അംഗുലം ഉടമയുമുണ്ട്‌. എ ബാച്ചില്‍പ്പെടുന്ന പള്ളിയോടത്തില്‍ 120 പേര്‍ക്കു കയറാം.
ഇന്ത്യന്‍ വൈസ്രോയ്‌ ആയിരുന്ന ഇര്‍വിന്‍ പ്രഭു തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അഷ്ടമുടിക്കായലില്‍ ഒരുക്കിയ വള്ളംകളിയില്‍ പങ്കെടുത്ത നാലുപള്ളിയോടങ്ങളില്‍ ഒന്നാണു മാലക്കര. 1979 ല്‍ മന്നംട്രോഫി നേടിയിട്ടുണ്ട്‌. മാലക്കര 230 ആം നമ്പര്‍ എന്‍ എസ്‌ എസ്‌ കരയോഗം ഉടമസ്ഥതയിലാണു പള്ളിയോടം.

ഒരു അഭിപ്രായം ഇടൂ